ചികിത്സയിൽ കഴിയുന്ന ഫിറോസ്
Posted On
date_range Updated On
date_range ലഹരി വിൽപന ചോദ്യംചെയ്തതിന് യുവാവിനെ മർദിച്ചെന്ന് പരാതി
പൊന്നാനി: ലഹരി വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ മർദിച്ചതായി പരാതി. കൈക്കും കാലിനും പരിക്കേറ്റ പുതുപൊന്നാനി സ്വദേശി മോയന്റെകത്ത് ഫിറോസ് (30) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഏഴംഗ സംഘം മർദിച്ചതായാണ് പരാതി.
പുതുപൊന്നാനി കടൽ മുറ്റം പാർക്കിലാണ് സംഭവം. മർദനത്തിൽ അവശനായ ഫിറോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് സൈനുദ്ദീനെയും അക്രമിച്ചു. ഫിറോസിന്റെ പണവും മൊബൈൽ ഫോണും കവർന്നു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ യുവാക്കളാണ് മർദിച്ചതെന്നാണ് പരാതി. പൊന്നാനി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.