പരിക്കേറ്റ കബീർ
Posted On
date_range Updated On
date_range കഞ്ചാവ് മാഫിയ ആക്രമണം; സി.പി.എം പ്രവർത്തകരായ സഹോദരന്മാർക്ക് ഗുരുതര പരിക്ക്
പൊന്നാനി: സി.പി.എം പ്രവർത്തകരായ സഹോദരങ്ങളെ കഞ്ചാവ് മാഫിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പാലപ്പെട്ടി അമ്പലം ബീച്ച് സ്വദേശികളായ തെക്കൻ കബീർ (30), സഹോദരൻ ഉമ്മർ (32) എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കൈക്കും പുറത്തും മാരകമായി വെട്ടേറ്റ കബീറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഉമ്മറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കബീറിെൻറ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ പാലപ്പെട്ടി ബീച്ചിലാണ് സംഭവം. പെരുമ്പടപ്പ് പഞ്ചായത്തിെൻറ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഫൈബർ വള്ളം വാങ്ങാനാണ് കബീറും ഉമ്മറും ബീച്ചിലെത്തിയത്.
ഇതറിെഞ്ഞത്തിയ കഞ്ചാവ് മാഫിയ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.