Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കും സംഘത്തിനും പൊന്നാനിയിൽ കരിങ്കൊടി
പൊന്നാനി: നവകേരളസദസ്സിൽ പൊന്നാനിയിലേക്ക് പോകുന്നതിനിടെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി.പൊന്നാനി കർമ്മാ റോഡിൽ ഈശ്വരമംഗലം സിവിൽ സർവീസ് അക്കാദമി പരിസരത്ത് വെച്ചാണ് നവകേരള സദസ്സിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത് .
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ, ഹക്കീം പെരുമുക്ക്, മുഹമ്മദ് പാറയിൽ, ജമാൽ, വി.പി. അറഫാത്ത്, യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്. മണിക്കൂറുകൾക്ക് മുമ്പ് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റാഷിദ് പുതുപൊന്നാനി, സലാം, ദർവേശ് പി.വി. എന്നിവരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.