Posted On
date_range Updated On
date_range യുവതിയെ ബലാൽസംഗം ചെയ്ത നൈതല്ലൂർ സ്വദേശി അറസ്റ്റിൽ
പൊന്നാനി: യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ ഒരാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നൈതല്ലൂർ സ്വദേശി ആലങ്കോട് ഹൗസിൽ ചന്ദ്രശേഖരനാണ് (48) അറസ്റ്റിലായത്.
വീട്ടിൽനിന്ന് തയ്യൽക്കടയിലേക്ക് പോവുകയായിരുന്ന യുവതിയെ വഴിയരികിൽ കാത്തുനിന്ന പ്രതി ബലമായി പിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരനെ പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.