കാ​ട്ടാ​ന ന​ശി​പ്പി​ച്ച പ​ട​വി​ൽ ജോ​ഷി​യു​ടെ കൃ​ഷി​യി​ടം

മൂ​ലേ​പ്പാ​ട​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി; ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് കാട്ടാന ഭീഷണി. പുലർച്ചെ റബർ ടാപ്പിങ്ങിനുപോയവർ കാട്ടാനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. നിലമ്പൂർ-നായാടംപൊയിൽ മലയോര റോഡിലാണ് പുലർച്ചെ കാട്ടാന ഭീതി പരത്തിയത്. മൂലേപ്പാടം പടവിൽ ജോഷിയുടെ വീടിന് സമീപത്തെ 100ലേറെ വാഴകൾ നശിപ്പിച്ചു. റോഡിനോട് ചേർന്ന ജോഷിയുടെ കൃഷിയിടത്തിലാണ് നാശം വരുത്തിയത്.

കഴിഞ്ഞ ദിവസം പെരുവമ്പാടം നഗറിലെ ആദിവാസിയായ ഗിരീഷിനെ പട്ടാപ്പകൽ ആക്രമിച്ച മോഴയാനയാണ് മൂലേപ്പാടത്തും ഭീതി വിതച്ചത്. ആൾ സഞ്ചരം ഏറെയുള്ള റോഡാണിത്. പെരുവമ്പാടം വനമേഖലയിൽനിന്നും കുറുവൻപുഴ കടന്ന് പുലർച്ചെ നാലോടെയാണ് ഒറ്റയാൻ എത്തിയത്.

രാവിലെ ആറോടെ റോഡിലൂടെ 300 മീറ്ററിലേറെ നടന്ന ശേഷമാണ് കുറുവൻപുഴ കടന്ന് പെരുവമ്പാടം വനത്തിലേക്ക് തന്നെ മടങ്ങിയത്. മോഴയാന ഉൾപ്പെടെ നാലോളം ആനകളാണ് പെരുവമ്പാടം വനത്തിൽ തമ്പടിച്ചിരിക്കുന്നത്.

Tags:    
News Summary - Mooleppadam Fire: Tapping Workers Rescued from Falling Trees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.