ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദഗ്ധ ഷൂട്ടര്‍മാരുടെ

നേതൃത്വത്തില്‍ കൊന്നൊടുക്കിയ കാട്ടുപന്നികള്‍





കൂട്ടത്തോടെയെത്തി കൃഷി നശിപ്പിച്ചു; ചെറുകാവിൽ കാട്ടുപന്നിവേട്ട

ഐക്കരപ്പടി: ചെറുകാവില്‍ കാട്ടുപന്നികളെ തുരത്താന്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപടി ആരംഭിച്ചു. വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 16 പന്നികളെ വെടിവെച്ചു കൊന്നു.

കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും പന്നി ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. കൂട്ടത്തോടെയെത്തുന്ന പന്നികള്‍ കൃഷി നശിപ്പിക്കുന്നത് ചെറുകാവ് മേഖലയില്‍ പതിവായിരുന്നു. ഇതിന് പുറമെ സന്ധ്യ മയങ്ങുന്നതോടെ ജനവാസ മേഖലയിലിറങ്ങുന്ന പന്നികള്‍ പൊതുജനങ്ങള്‍ക്കും ഭീഷണിയായതോടെ ഇവയെ തുരത്തണമെന്ന ആവശ്യം ശക്തമായി. തുടര്‍ന്നായിരുന്നു ഗ്രാമ പഞ്ചായത്തിന്റെ ഇടപെടല്‍.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന ആലുങ്ങല്‍, വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, സ്ഥിരം സമിതി അധ്യക്ഷ മൈമൂന ബഷീര്‍, സിദ്ദീഖ് ചോലക്കോട്, സൈതലവി, സര്‍ജീന, മഹ്ബൂബ് എറിയാട്, ഹുസൈന്‍, കുഞ്ഞാലന്‍കുട്ടി, സി. ബിന്ദു, ഷറീന, സുജാത, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - Cherukavu Grama Panchayat culls 16 wild boars to tackle menace.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.