പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ വാ​ർ​ഷി​ക -സ​ന​ദ്​ ദാ​ന സ​മ്മേ​ള​ന സ​ദ​സ്സ്

ജനസാഗരം സാക്ഷി; പ്രൗഢോജ്ജ്വലമായി ജാമിഅ നൂരിയ്യ സമ്മേളനം

പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ സനദ് ദാന സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും പ്രൗഢോജ്ജ്വലമായി. വിശ്വാസികൾ ഒഴുകിയെത്തിയ രാവിൽ, പ്രാർഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന സമ്മേളനം സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി.

പ​ട്ടി​ക്കാ​ട്​ ജാ​മി​അ നൂ​രി​യ്യ അ​റ​ബി​യ്യ 59ാം വാ​ര്‍ഷി​ക 57ാം സ​ന​ദ് ദാ​ന സ​മ്മേ​ള​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ്​ ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ശൈ​ഖ് മു​ഹ​മ്മ​ദ് മു​ഹ്​​യി​ദ്ദീ​ൻ ഷാ, ​കോ​ട്ടു​മ​ല മൊ​യ്തീ​ന്‍കു​ട്ടി മു​സ്‌​ലി​യാ​ര്‍, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍, ഏ​ലം​കു​ളം ബാ​പ്പു മു​സ്‌​ലി​യാ​ര്‍, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​ടി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ര്‍, വാ​ക്കോ​ട് മൊ​യ്തീ​ന്‍ കു​ട്ടി മു​സ്‌​ലി​യാ​ര്‍ എ​ന്നി​വ​ർ മു​ന്‍നി​ര​യി​ല്‍

ഏലംകുളം ബാപ്പു മുസ്ലിയാര്‍ ഉദ്ബോധന പ്രസംഗം നടത്തി. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അബ്ദുസ്സമദ് സമദാനി എം.പി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, സാബിഖലി ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, മുഹമ്മദ് മുസ്ലിയാര്‍ ചെമ്പുലങ്ങാട്, മാണിയൂർ അഹ്‌മദ്‌ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു.

339 യുവ പണ്ഡിതര്‍ ഫൈസി ബിരുദം സ്വീകരിച്ച് മതപ്രബോധന വഴികളിലേക്കിറങ്ങി. 7867 പേരാണ് ഇതിനകം ജാമിഅ നൂരിയ്യയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. മജ്ലിസുന്നൂർ വാർഷികത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

പ്രാർഥനകൾ നിറഞ്ഞു; അദൃശ്യസാന്നിധ്യമായി ഹൈദരലി തങ്ങൾ

പട്ടിക്കാട്: പതിറ്റാണ്ടിലേറെക്കാലം ജാമിഅ നൂരിയ്യ അറബിക് കോളജിന്‍റെ നായകത്വം വഹിച്ച ഹൈദരലി ശിഹാബ് തങ്ങളില്ലാത്ത ആദ്യ സമ്മേളനമായിരുന്നു ഇത്തവണത്തേത്. തങ്ങളുടെ സ്മരണ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് സമ്മേളനം നടന്നത്. തങ്ങളുടെ വിയോഗം കാരണം സമ്മേളനം ഒരു ദിവസമായി ചുരുക്കുകയായിരുന്നു.

തങ്ങൾക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തിയും മൗലീദ് പാരായണത്തോടെയുമാണ് സമ്മേളനം തുടങ്ങിയത്. പ്രമുഖ പണ്ഡിതർ പ്രഭാഷണങ്ങൾ നടത്തി സദസ്സിനെ സമ്പന്നമാക്കി. ഒഴുകിയെത്തിയ വിശ്വാസികൾ ഫൈസാബാദിനെ അക്ഷരാർഥത്തിൽ ജനനിബിഡമാക്കി.

Tags:    
News Summary - pattikkad Jamia Nooriyya convocation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.