വ്യാപാരികൾക്കായി നടത്തിയ ലോക്കൽ ഷോപ്പി ശില്പശാല വ്യാപാരഭവനിൽ എം.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

പരപ്പനങ്ങാടിയിലും വ്യാപാരം ഓൺലൈനിലേക്ക്

പരപ്പനങ്ങാടി: വ്യാപാരമേഖലയിലെ തുടർച്ചയായുള്ള പ്രതിസന്ധികളെ മറികടക്കാനും, കാലാനുസൃതമായ മാറ്റവും ലക്ഷ്യംവെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഓൺലൈൻ വ്യാപാരത്തിന് ലോക്കൽ ഷോപ്പിയുമായി സഹകരിച്ച് മൊബൈൽ ആപ്പ് ഒരുക്കി.

ആപ്പ് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതു വസ്തുക്കളും ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് വാങ്ങാനും, വീടുകളിൽ എത്തിക്കാനും സാധിക്കും. പരപ്പനങ്ങാടിയിൽ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മർച്ചൻസ്‌ അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാപാരികൾക്കായി ലോക്കൽ ഷോപ്പി ശില്പശാല സംഘടിപ്പിച്ചു.

വ്യാപാരഭവനിൽ നടന്ന പരിപാടി യൂണിറ്റ് പ്രസിഡന്‍റ് എം.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ലോക്കൽ ഷോപ്പി മാർക്കറ്റിങ് മാനേജർ ബൈജു വൈദ്യക്കാരൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. മർച്ചൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി വിനോദ്, ട്രഷറർ അഷ്റഫ് കുഞ്ഞാവാസ്, സെക്രട്ടറി ഹരീഷ് എന്നിവർ സംസാരിച്ചു.


Tags:    
News Summary - online shopping in parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.