ജിൽഷാദ് ഫെയ്സ് ഫൗണ്ടേഷനിൽ സുഹൃത്തുക്കൾക്കൊപ്പം (ഫയൽ)
പരപ്പനങ്ങാടി: ആത്മവിശ്വാസത്തിന്റെ തേരിലേറി പറന്നുതുടങ്ങിയ അരയൻ കടപ്പുറം സ്വദേശി ജിൽഷാദ് ഓർമയായി. വീടിന്റെ അകത്തളമല്ലാതെ മറ്റൊരു ലോകം കാണാതെ വർഷങ്ങളോളം കഴിഞ്ഞ ജിൽഷാദിനെ പരപ്പനങ്ങാടിയിലെ ‘ഫെയ്സ് ഫൗണ്ടേഷ’നാണ് ജീവിതത്തിലേക്ക് കൈ പിടിച്ചത്. ഫെയ്സ് ഫൗണ്ടേഷൻ ചെയർമാൻ പി.ഒ. നഈമും അധ്യാപകരും പകർന്നു നൽകിയ ആത്മവിശ്വാസത്തിൽ പുതുലോകം കണ്ടതോടെ ജിൽഷാദ് മുഖ്യധാരയിൽ സജീവമായി.
ഫെയ്സ് നൽകിയ വൈദ്യുത വീൽചെയറിൽ പരപ്പനങ്ങാടി നഗരം ഒറ്റക്ക് ചുറ്റിക്കാണുന്നതിനിടെ അത്തർ വ്യാപാരവും തുടങ്ങി. പരിമിതികൾ മറ്റാരും അറിയാൻ ഇഷ്ടപ്പെടാത്ത ജിൽഷാദിനെ പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ചേർത്തുപിടിച്ചു. കൂട്ടുകാർ അത്തർ കച്ചവടത്തോട് അകമഴിഞ്ഞ് സഹകരിച്ചു.
ഫെയ്സ് ഫൗണ്ടേഷനിൽനിന്ന് ഗ്രാഫിക് ഡിസൈനിങ്ങിൽ അറിവ് നേടി. പാടാനും പറയാനും പ്രസംഗിക്കാനും വേദികൾ ലഭിച്ചതോടെ, ജിൽഷാദിന്റെ സർഗശേഷി നാടറിഞ്ഞു. പരിമിതികളെ പഴിപറഞ്ഞ് ഒതുങ്ങി നിൽക്കാതെ, ജീവിതത്തോട് പൊരുതി വിജയിച്ചാണ് ജിൽഷാദ് വിടവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.