വേണുഗോപാൽ ഇൻഡസ്ട്രിയലിൽ (ഫയൽ ചിത്രം)
പരപ്പനങ്ങാടി: ജീവിതം നൽകിയ പരീക്ഷണങ്ങളിൽ തളരാതെ പൊരുതിയ വേണുഗോപാൽ യാത്രയായത് നാടിനെ കണ്ണീരിലാഴ്ത്തി. പാതി ചലനശേഷിയറ്റ ശരീരവുമായി തനിച്ച് ഇൻഡസ്ട്രിയൽ നടത്തിയാണ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി വേണുഗോപാൽ ജീവിതത്തെ നേരിട്ടത്.
കെട്ടിടത്തിൽ ഷട്ടർ സ്ഥാപിക്കുന്നതിനിടെ തലയിലേക്ക് പൊളിഞ്ഞുവീണ് ശരീരം പാതി തളർന്നെങ്കിലും മനസ്സ് തളരാതെ അദ്ദേഹം അതിജീവിച്ചു. പരപ്പനങ്ങാടിയിലെ മലയ ബിൽഡിങ്ങിൽ ഷട്ടർ സ്ഥാപിക്കുന്നതിനിടെയാണ് മൂർച്ചയേറിയ ഇരുമ്പ് ദണ്ഡ് തലയിൽ പതിച്ചത്.
ചികിത്സയിലൂടെ പാതി ചലനം തിരിച്ചു കിട്ടിയതോടെ വീട്ടുമുറ്റത്ത് ഇൻഡ്ട്രീയൽ സ്ഥാപിച്ച് ജോലി ചെയ്തുതുടങ്ങി. പത്തു മാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയ ശേഷമാണ് ഒരു ഭാഗം തളർന്ന ശരീരവുമായി ഭാര്യ വിജയകുമാരിയുടെയും മകൻ ജിഷ്ണുവിന്റെയും സഹായത്തോടെ വർഷങ്ങളോളം തൊഴിൽ ചെയ്ത് ജീവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.