അറമുഖൻ

ബാങ്കിലെ കവർച്ച ശ്രമം: 11 വർഷത്തിനു ശേഷം പ്രതി പിടിയിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിൻെറ പഴയ ശാഖയിൽ മോഷണ ശ്രമത്തിന് മുതിർന്ന യുവാവ് പതിനൊന്ന് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. തമിഴ്നാട് കറുവാ സംഘത്തിലെ കുഞ്ഞൻ എന്ന അറമുഖനാണ് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പിടിയിലായത്.

കടലുണ്ടി റോഡിലെ ബാങ്കിൻെറ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത്കടന്ന പ്രതി ബാങ്കിനകത്ത് സൂക്ഷിച്ചിരുന്ന ചാരിറ്റി ധർമ പെട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

ഇയാൾ വിവിധ പൊലീസ് സ്റ്റഷനുകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags:    
News Summary - Bank robbery attempt: Defendant arrested after 11 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.