‘തൊഴിലുറപ്പാണ്’, കൂലി ഉറപ്പില്ല; വേതനം ലഭിച്ചിട്ട് ആറു മാസം

മ​ല​പ്പു​റം: ആ​റു മാ​സ​ത്തി​ല​ധി​ക​മാ​യി സം​സ്ഥാ​ന​ത്തെ അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി​യി​ല്ല. 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 86.24 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് കു​ടി​ശ്ശി​ക​യു​ള്ള​ത്. ഇ​തി​ൽ കേ​ര​ള​ത്തി​ലെ ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ളും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളും ഉ​ൾ​പ്പെ​ടും. കൂ​ലി​യി​ല്ലാ​താ​യ​തോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സ്ത്രീ​ക​ളാ​ണ്.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 18,66,29,056 രൂ​പ​യും ന​ഗ​ര​സ​ഭ​ക​ളി​ൽ 67,58,39,769 രൂ​പ​യു​മു​ൾ​പ്പെ​ടെ ആ​കെ 86,24,68,825 രൂ​പ​യാ​ണ് കു​ടി​ശ്ശി​ക. കൂ​ടാ​തെ, ന​ൽ​കാ​നു​ള്ള പ​ണ​ത്തി​ൽ അ​നു​വ​ദി​ച്ച​വ ട്ര​ഷ​റി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും വ്യാ​പ​ക പ​രാ​തി​യു​ണ്ട്. രാ​ജ്യ​ത്ത് പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ​ദ്ധ​തി തു​ട​ങ്ങി​യ​ത് കേ​ര​ള​ത്തി​ലാ​ണ്. തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ലു​ള്ള ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ തൊ​ഴി​ൽ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സാ​മൂ​ഹി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​രാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ.

333 രൂ​പ​യാ​ണ് നി​ല​വി​ൽ തൊ​ഴി​ലാ​ളി​യു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ത​നം. വ​ർ​ഷ​ത്തി​ൽ 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ പ​ദ്ധ​തി ഉ​റ​പ്പാ​ക്കും. പ​ണി പൂ​ർ​ത്തി​യാ​യി 14 ദി​വ​സ​ത്തി​ന​കം കൂ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, പ​ണി പൂ​ർ​ത്തി​യാ​ക്കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൂ​ലി ല​ഭി​ക്കാ​ത്ത​ത് വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​ക​ൾ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് കൂ​ലി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ത​ന​ത് ഫ​ണ്ട് കാ​ലി​യാ​ണെ​ന്നു പ​റ​ഞ്ഞ് മി​ക്ക ന​ഗ​ര​സ​ഭ​ക​ളും തൊ​ഴി​ലാ​ളി​ക​ളെ കൈ​യൊ​ഴി​ഞ്ഞു.

ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് പ​ണം ന​ൽ​കി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഈ ​ഇ​ന​ത്തി​ൽ ഭീ​മ​മാ​യ തു​ക​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ന​ഗ​ര​സ​ഭ​ക​ൾ​ക്ക് 7,48,80,616 രൂ​പ​യും കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്ക് 92,53,067 രൂ​പ​യു​മു​ൾ​പ്പെ​ടെ ആ​കെ 8,41,33,683 രൂ​പ സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​ണ്ട്.

ന​ഗ​ര​സ​ഭ​ക​ൾ​ക്ക് കി​ട്ടാ​നു​ള്ള കു​ടി​ശ്ശി​ക ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ

  • തി​രു​വ​ന​ന്ത​പു​രം: 3,13,62,376
  • കൊ​ല്ലം: 3,24,88,652
  • പ​ത്ത​നം​തി​ട്ട: 2,72,06,791
  • ആ​ല​പ്പു​ഴ: 3,60,20,589
  • കോ​ട്ട​യം: 6,48,71,873
  • ഇ​ടു​ക്കി: 84,19,346
  • എ​റ​ണാ​കു​ളം: 5,86,53,184
  • തൃ​ശൂ​ർ: 5,77,61,071
  • പാ​ല​ക്കാ​ട്‌: 6,39,72,250
  • മ​ല​പ്പു​റം: 9,99,79,584
  • കോ​ഴി​ക്കോ​ട്: 3,62,23,271
  • വ​യ​നാ​ട്: 2,50,28,338
  • ക​ണ്ണൂ​ർ: 10,54,26,369
  • കാ​സ​ർ​കോ​ട്: 2,84,26,075
  • ആ​കെ തു​ക: 67,58,39,769

കോ​ർ​പ​റേ​ഷ​ന് കി​ട്ടാ​നു​ള്ള കു​ടി​ശ്ശി​ക

  • തി​രു​വ​ന​ന്ത​പു​രം: 4,27,01,927
  • കൊ​ല്ലം: 4,25,43,341
  • കൊ​ച്ചി: 3,15,16,400
  • തൃ​ശൂ​ർ:1,21,82,520
  • കോ​ഴി​ക്കോ​ട്: 4,33,39,606
  • ക​ണ്ണൂ​ർ: 1,43,45,262
  • ആ​കെ തു​ക: 18,66,29,056   
Tags:    
News Summary - No wage for job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.