കുടിവെള്ളം കിട്ടാനില്ല ജനപ്രതിനിധികളും നാട്ടുകാരും ജലഅതോറിറ്റി ഓഫിസിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യെ ആ​ശ്ര​യി​ക്കു​ന്ന പു​ലാ​മ​ന്തോ​ൾ ക​ട്ടു​പ്പാ​റ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ൽ. പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണ ടാ​ങ്കു​ക​ളു​ടെ​യും മോ​ട്ടോ​റു​ക​ളു​ടെ​യും ശേ​ഷി വ​ർ​ധി​പ്പി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും ഗു​ണ​ഭോ​ക്താ​ക്ക​ളും പെ​രി​ന്ത​ൽ​മ​ണ്ണ ജ​ല അ​തോ​റി​റ്റി ഓ​ഫി​സി​ലെ​ത്തി.

ക​ട്ടു​പ്പാ​റ ല​ക്ഷം​വീ​ട്, തെ​ങ്ങി​ൻ​വ​ള​പ്പ്, കി​ളി​യം​പാ​റ, തി​രു​നാ​രാ​യ​ണ​പു​രം, വ​ട​ക്കേ​ക്ക​ര, പു​ളി​ങ്കാ​വ് മേ​ഖ​ല​ക​ളി​ലാ​ണ് ജ​ല​ക്ഷാ​മം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി ക​ട്ടു​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​പി ഇ​ഖ്ബാ​ൽ, ഷ​ജ് ല ​പ​ള്ള​ത്ത്, നൂ​റു​ൽ അ​മീ​ൻ, റാ​ഷി​ദ, ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ഇ. ​കെ സു​നീ​ർ, ബ​ഷീ​ർ ചീ​നി​ക്ക​ൽ തു​ട​ങ്ങി​യ 20 ഓ​ളം പേ​ർ ദു​രി​തം ബ​ന്ധ​പ്പെ​ട്ട​വ​രെ ധ​രി​പ്പി​ച്ച് നി​വേ​ദ​നം ന​ൽ​കി. 

Tags:    
News Summary - No drinking water: Public representatives and locals gather at Water Authority office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.