വീട് ഭാഗികമായി തകർന്നു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു
നിലമ്പൂർ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് ഭാഗികനാശം. നിലമ്പൂര്‍ മണലൊടിയില്‍ റിട്ട. എക്സൈസ് കമീഷണർ സി. മുരളീകുമാറിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെ അപകടമുണ്ടായത്. വീടിന് പിറകുവശത്തെ ഷെഡിലാണ് പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത്. പഴയ മോട്ടോര്‍ ഉള്‍പ്പെടെയുള്ള ഇരുമ്പ് സാധനങ്ങളും ഷെഡില്‍ സൂക്ഷിച്ചിരുന്നു.
പുലര്‍ച്ചെ 2.30 ഓടെ ശബ്ദം കേട്ടാണ് വിവരമറിഞ്ഞത്. അഗ്നിശമനസേനയെത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. അപകടത്തില്‍ വീട്ടുപകരണങ്ങളും നശിച്ചു. വയറിങ് സംവിധാനങ്ങള്‍ക്കും നാശം നേരിട്ടു. സി.സി.ടി.വി കാമറയുള്‍പ്പെടെ നശിച്ചിട്ടുണ്ട്. തൊട്ടടുത്തെല്ലാം വീടുകളുള്ള സ്ഥലം കൂടിയാണിത്. വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.