മങ്കട വെള്ളിലയിൽ മരത്തിൽ ഇടിച്ച് തകർന്ന വാൻ
Posted On
date_range Updated On
date_range വാൻ മരത്തിലിടിച്ച് ഒമ്പതുപേർക്ക് പരിക്ക്; പരിക്കേറ്റവർ തമിഴ്നാട് സ്വദേശികൾ
മങ്കട: മങ്കട വെള്ളിലയിൽ വാൻ മരത്തിൽ ഇടിച്ച് ഒമ്പതുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസെനയെത്തിയാണ് നാട്ടുകാരുടെ സഹകരണത്തോടെ കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പഴനിയിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടന്നാന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.