പ്രതിഷ്ഠാദിനം

പൂക്കോട്ടുംപാടം: ശ്രീ മാരിയമ്മ മുരുക ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആചരിച്ചു. പ്രത്യേക വഴിപാടായി മഹാഗണപതി ഹോമം, കലശം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി നാരായണ ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾക്ക്​ ശാന്തി സേതുമാധവ ശർമ്മ, സഹ ശാന്തിമാരായ വിപിൻ ശർമ്മ, രാജേഷ് ശർമ്മ, സുകുമാര ശർമ്മ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദ ഊട്ട്, കുട്ടികളുടെ കലാപരിപാടികൾ, ദീപാരാധനക്ക് ശേഷം മുളയങ്കാവ് അജിത് അവതരിപ്പിച്ച തായമ്പക എന്നിവ അരങ്ങേറി. പരിപാടിക്ക് ക്ഷേത്രം പ്രസിഡന്റ് നെല്ലിപറമ്പൻ അനിൽകുമാർ, സെക്രട്ടറി രാജഗോപാലൻ ചാരങ്കുളങ്ങര, സദാശിവൻ വട്ടഞ്ചിരി, മേക്കാട്ട് ബാലസുബ്രഹ്മണ്യൻ, ഗിരീഷ്​ കുമാർ മാതൊടി, വി.പി. സുകുമാരൻ, ശശി പള്ളിയാളി, എ.കെ. അനിൽകുമാർ, എം. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.