ALERT വഴിക്കടവ്: മേഖലയിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സീനിയർ പ്രവർത്തകനായ രവി പി. ഉള്ളാടിനെ ശാസ്ത്രസാഹിത‍്യ പരിഷത്ത് കാരക്കോട്ടെ വീട്ടിലെത്തി . ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാൽ വീട്ടിൽ വിശ്രമിക്കുകയാണ് അദ്ദേഹം. ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ എന്നിവയുടെ പ്രവർത്തകനായിരുന്നു. രോഗബാധയെ തുടർന്ന് പുറത്തിറങ്ങാനാകാതെ വന്നപ്പോൾ പുസ്തകം മുഴുവൻ വീട്ടിൽ കെട്ടിക്കിടക്കുകയായിരുന്നു. പരിഷത്ത് നിലമ്പൂർ മേഖല കമ്മിറ്റി ഒരാഴ്ച കൊണ്ട് പുസ്തകങ്ങൾ വിറ്റഴിക്കുകയും 53,500 രൂപ മേഖല സെക്രട്ടറി പി.എസ്. രഘുറാം രവിക്ക് കൈമാറുകയും അഡ്വ. കെ.കെ. രാധാകൃഷ്ണൻ, കെ. ഷൗക്കത്തലി എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു. കെ. രാജേന്ദ്രൻ, എൻ.എൻ. സുരേന്ദ്രൻ, പി.കെ. ശ്രീകുമാർ, ദിവാകരൻ കൊട്ടേക്കോട്ട്, കാളികാവ് ബി.ഡി.ഒ കൃഷ്ണദാസ്, ഹംസ വഴിക്കടവ്, പ്രസന്ന പാർവതി, സി. ബാലഭാസ്കരൻ എന്നിവർ സംസാരിച്ചു. Nilambur photo-2-Adarichu- രവി പി. ഉള്ളാടിനെ ശാസ്ത്ര സാഹിത‍്യപരിഷത്ത് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.