ചങ്ങരംകുളം: കേരള മുസ്‌ലിം ജമാഅത്ത് മൂക്കുതല യൂനിറ്റ് പ്രസിഡന്‍റ് ചേലക്കടവ് കാട്ടിലത്ത് വളപ്പിൽ അബ്ദുൽ ഖാദിറിനെ അനുസ്മരിക്കാൻ സംഗമം സംഘടിപ്പിച്ചു. ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന എം.വി. ഉമർ മുസ്‌ലിയാരുടെ സ്മരണാർഥം സ്ഥാപിച്ച ദാറുൽ ഖുർആനിൽ പഠിതാവായിരുന്നു അബ്ദുൽ ഖാദിർ. ഇർശാദ് പ്രസിഡന്‍റ് കെ. സിദ്ദീഖ് മൗലവി അയിലക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം പ്രഭാഷണം നടത്തി. വാരിയത്ത് മുഹമ്മദലി, വി.പി. ശംസുദ്ദീൻ ഹാജി, പി.പി. നൗഫൽ സഅദി, വി.കെ. അലവി മാന്തടം, കെ.വി. അബ്ദുൽ ജലീൽ, സുധീർ അറക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.