അപകടത്തിൽ തകർന്ന ബ​സ് പ​രി​ശോ​ധി​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ

കുറ്റിപ്പുറം ബസപകടം; അമിത വേഗതക്ക് കൂടുതൽ തെളിവുകൾ

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം ബ​സ​പ​ക​ട​ത്തി​​ന്റെ പ്ര​ധാ​ന കാ​ര​ണം അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന​തി​ന് കൂ​ടു​ത​ൽ സൂ​ച​ന​ക​ൾ പു​റ​ത്ത്. വേ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ വ​ട്ടം തി​രി​ഞ്ഞ ബ​സ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞു. ഇ​തോ​ടെ ഷാ​സി​യും ബോ​ഡി​യും ത​മ്മി​ലു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

പെ​ട്ടെ​ന്ന് സ്റ്റി​യ​റി​ങ് വെ​ട്ടി​ച്ച​തും ബ്രേ​ക്കി​ങ്ങു​മാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. എ.​ബി.​എ​സ് ബ്രേ​ക്കി​ങ് സം​വി​ധാ​ന​മു​ള്ള 2016 മോ​ഡ​ല്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ റോ​ഡി​ല്‍ ഒ​രു വ​ശ​ത്തെ മാ​ത്രം ട​യ​ര്‍ മാ​ര്‍ക്കാ​ണ് കാ​ണു​ന്ന​ത്. ഇ​ത് എ.​ബി.​എ​സ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നി​ല്ലെ​ന്ന​തി​ന്റെ സൂ​ച​ന ന​ല്‍കു​ന്നു. ഇ​ട​തു​വ​ശ​ത്തെ ട​യ​റു​ക​ളാ​ണ് കൂ​ടു​ത​ല്‍ ബ്രേ​ക്ക് ചെ​യ്ത​തെ​ന്നാ​ണ് ട​യ​ര്‍സ്‌​കി​ഡ് മാ​ര്‍ക്കി​ങ് കാ​ണി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും വ​ല​ത്തെ ഭാ​ഗ​ത്തെ ട​യ​റു​ക​ള്‍ കൂ​ടു​ത​ല്‍ ക​റ​ങ്ങു​ന്ന​ത് വാ​ഹ​നം കൂ​ടു​ത​ല്‍ തെ​ന്നാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാം. അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രും ബ​സ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ബ​സ് ഡ്രൈ​വ​ർ ആ​ല​ങ്കോ​ട് സ്വ​ദേ​ശി ഷ​ബീ​ര്‍ (40) പ​രി​ക്കേ​റ്റ് തൃ​ശൂ​ര്‍ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ള്‍ക്കെ​തി​രെ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധം ഓ​ടി​ച്ച​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കു​റ്റി​പ്പു​റം പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്റെ വേ​ഗം റെ​ക്കോ​ഡ് ചെ​യ്യു​ന്ന ജി.​പി.​എ​സ് സം​വി​ധാ​നം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന​ത് അ​പ​ക​ട സ​മ​യ​ത്തെ വേ​ഗം നി​ര്‍ണ​യി​ക്കു​ന്ന​തി​ന് ത​ട​സ​മാ​ണ്. വെ​ട്ടി​ച്ചി​റ മു​ത​ല്‍ അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം വ​രെ ബ​സ് ഓ​ടി​യെ​ത്താ​നു​ള്ള സ​മ​യം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന അ​ധി​കൃ​ത​ര്‍ ന​ട​ത്തി​വ​രി​ക​യാ​ണ്‌.

Tags:    
News Summary - Kuttippuram Bus Accident: More Evidence Points to Over-Speeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.