പൊളിഞ്ഞു വീഴാറായ നെടുവ സി.എച്ച്.സി യുടെ കെട്ടിടം പൊളിച്ചു നീക്കുന്നു
പരപ്പനങ്ങാടി: ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വാട്ടർ ടാങ്ക് കെട്ടിടം പൊളിച്ചുനീക്കി. ദ്രവിച്ചുനിന്ന ഈ കോൺക്രീറ്റ് കെട്ടിടത്തെകുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സി.എച്ച്.സി നെടുവയുടെ അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനം മെച്ചപ്പെടുത്തലും സംബന്ധിച്ച അധികൃതർ പ്രത്യേക യോഗം സംഘടിപ്പിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രമായ (സി.എച്ച്.സി) നെടുവയുടെ അടിസ്ഥാന സൗകര്യ വികസനവും ദൈനംദിന പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കിയാണ് പ്രത്യേകയോഗം വിളിച്ചുചേർത്തത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക, രോഗികൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുക, വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുക, ആശുപത്രി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി വിവിധ നിർദേശങ്ങൾ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.