മഞ്ചേരി വഴി പുതിയ കെ.എസ്.ആർ.ടി.സി സർവിസ്

മഞ്ചേരി: മഞ്ചേരി വഴി പാലക്കാട് നിന്ന് കാസർകോട് വരെ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് അനുമതി. കെ.എസ്.ആർ.ടി.സിയുടെ സുബ്രഹ്മണ്യ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവിസാണ് മഞ്ചേരിയെ ബന്ധിപ്പിച്ച് അനുവദിച്ചത്. അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് സർവിസ് യാഥാർഥ്യമായത്.

മഞ്ചേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് രാത്രികാലത്ത് സർവിസില്ലാത്തത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. പാലക്കാട് നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന ബസ് രാത്രി 9.10ന് മഞ്ചേരിയിലെത്തും. കോഴിക്കോട്ട് 10.50നും കണ്ണൂരിൽ 1.05നും കാസർകോട്ട് പുലർച്ച 3.25നും എത്തും. രാത്രി 10.15ന് കാസർകോട്ട് നിന്നാരംഭിക്കുന്ന ബസ് 03.35ന് കോഴിക്കോട്ടും 04.45ന് മഞ്ചേരിയിലും രാവിലെ ഏഴിന് പാലക്കാട്ടും എത്തും. 

Tags:    
News Summary - New KSRTC Service Through Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.