പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ വെളിച്ചണ്ണ സ്‌കൂൾ പാചകപ്പുരയിലേക്ക് കൈമാറുന്നു 

ഉച്ചഭക്ഷണത്തിന് വെളിച്ചെണ്ണ സ്വയം തയാറാക്കി വിദ്യാർഥികൾ

പരപ്പനങ്ങാടി: സ്കൂൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ വെളിച്ചെണ്ണ സ്വന്തമായി തയാറാക്കി പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട പ്രവർത്തനം നടത്തിയത്.

രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച നാളികേരം കൊപ്രയാക്കി ആട്ടിയാണ് വെളിച്ചെണ്ണ തയാറാക്കിയത്. ഈ വെളിച്ചെണ്ണ സ്കൂൾ പാചകപ്പുരയിലേക്ക് വിദ്യാർഥികൾ കൈമാറി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ഇ.ഒ. ഫൈസൽ നിർവഹിച്ചു.

പ്രോഗ്രാം കോഓഡിനേറ്ററും ഇക്കോ ക്ലബ് കൺവീനറുമായ ശാസ്ത്രാധ്യാപകൻ സ്വഫ്‌വാൻ കാനാഞ്ചേരി അധ്യക്ഷത വഹിച്ചു. നൂൺ മീൽ കൺവീനർ അശ്വിൻ മാസ്റ്റർ സംസാരിച്ചു. 

Tags:    
News Summary - Students Make Their Own Coconut Oil for Lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.