കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിക്ക് പതിനായിരം ഇ-മെയില്‍ അയക്കുന്നതിന്റെ ഉദ്ഘാടനം ഡോ. എന്‍.എം.എം. അബ്ദുല്‍ ഖാദര്‍ നിര്‍വഹിക്കുന്നു
തേഞ്ഞിപ്പലം: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോള്‍ പാണമ്പ്രയില്‍ അടിപ്പാതയും കോഹിനൂര്‍, മേലേചേളാരി എന്നിവിടങ്ങളില്‍ മേല്‍പാതയും പണിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിക്ക് പതിനായിരം ഇ-മെയില്‍ സന്ദേശം അയച്ച് ദേശീയപാത സൗഹൃദ കര്‍മസമിതി ശക്തമാക്കുന്നു.
പാണമ്പ്ര മഹല്ല് ഖതീബ് മുഹമ്മദ് ബാഖവി കൊണ്ടോട്ടി ഉള്‍പ്പെടെയുള്ളവരാണ് കേന്ദ്രമന്ത്രിക്ക് ഇ മെയില്‍ അയച്ചത്.
കര്‍മസമിതി ഭാരവാഹികള്‍ എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാണമ്പ്ര, കോഹിനൂര്‍, ചേളാരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ അംഗങ്ങളായ ജനകീയ സമരസമിതി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മേലേ ചേളാരിയില്‍നിന്ന് കോഹിനൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും പ്രതിഷേധ റാപ്പ് മ്യൂസിക്ക് സംഘടിപ്പിക്കാനും തീരുമാനിച്ചു.
ശക്തമായ ഇടപെടലിന്റെ ഭാഗമായി പുതിയ യൂത്ത് വിങ് കമ്മിറ്റി രൂപവത്കരിച്ചു.
വിശദീകരണ യോഗം കേന്ദ്രമന്ത്രിക്ക് ഇ-മെയില്‍ അയച്ച് ഡോ. എന്‍.എം.എം. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.പി. ഇബ്രാഹിം മുഹമ്മദ്, കോഓഡിനേറ്റര്‍ കെ.പി. സലീം പാണമ്പ്ര, ബാബു കോഹിനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.