ആഫ്രിക്കൻ-അമേരിക്കൻ-കരീബിയൻ കലാപ്രസ്ഥാനമായ ഹിപ്ഹോപ് ആർട്സിനെ പ്രചരിപ്പിക്കാനായി പ്രവർത്തിക്കുന്ന സംഘടനയായ ടു ദി കൾചർ നടത്തിയ ദേശീയ ഗ്രാഫിറ്റി മത്സരത്തിൽ രണ്ടാം സ്ഥാനം നേടി കീഴുപറമ്പ് സ്വദേശി.
എം.കെ. മുജീബ് റഹ്മാൻ-നജ്മുന്നീസ ദമ്പതികളുടെ മകനായ എം.കെ. റബാഹാണ് നേട്ടം കരസ്ഥമാക്കിയത്. മലയാളികൾക്ക് അത്രകണ്ട് പരിചയമില്ലാത്ത ഈ കലാമേഖലയിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ബി.എസ്.സി ജിയോളജി ബിരുദധാരിയായ റബാഹ്.
ഹിപ്ഹോപ് ആർട്സിലെ ഗ്രാഫിറ്റിയിലാണ് റബാഹിെൻറ വിദഗ്ധരെ അമ്പരപ്പിച്ച പ്രകടനം. കാലിഗ്രാഫിയിലാണ് റബാഹിെൻറ തുടക്കം. ഒന്നരവർഷം മുമ്പ് ഗ്രാഫിറ്റിയും പരിശീലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.