ജി​ല്ല പൊ​ലീ​സി​ന് അ​നു​വ​ദി​ച്ച ഡ്രോ​ൺ സ​ർ​ക്കി​ൾ ഇ​ൻ​െ​സ്പ​ക്ട​ർ ജോ​ബി തോ​മ​സി​ന്റെ

നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​ക്കു​ന്നി​ൽ പ​രീ​ക്ഷ​ണ പ​റ​ത്ത​ൽ ന​ട​ത്തു​ന്നു

‘പണി’ ഒപ്പിച്ച് മുങ്ങണ്ട, എല്ലാം മുകളിലുള്ളവൻ കാണും

മ​ല​പ്പു​റം: കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി മു​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ​യും ക​ണ്ടെ​ത്താ​ൻ ജി​ല്ല പൊ​ലീ​സി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​നോ മോ​ഡ​ൽ ഡ്രോ​ണി​ന്‍റെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ത്തി. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ന് മു​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന് മ​ല​പ്പു​റം സി.​ഐ ജോ​ബി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി തു​ട​ങ്ങി​യ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ട്ട് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി ഒ​ളി​വി​ൽ പോ​യി ത​ങ്ങു​ന്ന​വ​രു​ടെ സ​ങ്കേ​ത​ങ്ങ​ൾ ഡ്രോ​ൺ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് കു​റ്റ​വാ​ളി​ക​ളെ നേ​രി​ട്ട് ചെ​ന്ന് പി​ടി​കൂ​ടു​ക​യു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യും വി​ദേ​ശ നാ​ടു​ക​ളി​ലേ​ക്കു​വ​രെ ക​ട​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​രോ ജി​ല്ല​ക്കും സ്വ​ന്ത​മാ​യി ഡ്രോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സി​ന് മാ​ത്ര​മാ​ണ് നി​ല​വി​ൽ ഡ്രോ​ൺ ന​ൽ​കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും​കൂ​ടി​യു​ള്ള​താ​ണി​ത്. എ​ന്നാ​ൽ, ഇ​തു​കൊ​ണ്ട് മാ​ത്രം ജി​ല്ല​യി​ലെ മൊ​ത്തം കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് സം​ശ​യ​മു​ണ്ട്. പൊ​ലീ​സി​നെ കാ​ണു​ന്ന​തോ​ടെ കു​റ്റു​വാ​ളി​ക​ൾ ഒ​ഴി​ഞ്ഞ​പ​റ​മ്പു​ക​ളി​ലും ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന്‍റെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ന് പ​രി​മി​തി​ക​ളു​ണ്ട്. ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ കൃ​ത്യ​മാ​യ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ല​പ്പു​റം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ് പ​റ​ഞ്ഞു.

ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​രെ​യും ഇ​ട​നി​ല​ക്കാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​ലീ​സ് വ​കു​പ്പി​ൽ​നി​ന്നു​ത​ന്നെ പ​രി​ശീ​ല​നം ല​ഭി​ച്ച​യാ​ളാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ, പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കും.

ഇ​തി​ന്റെ ലൊ​ക്കേ​ഷ​ൻ വി​ഡി​യോ​യും ഫോ​ട്ടോ​യും അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കൈ​മാ​റും. കോ​ട്ട​ക്കു​ന്നി​ലെ പാ​ർ​ക്കി​ന് സ​മീ​പം ന​ട​ന്ന പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ച​ട​ങ്ങി​ൽ മ​ല​പ്പു​റം എ​സ്.​ഐ സൈ​നു​ൽ ആ​ബി​ദ്, സി.​പി.​ഒ ജ​സീ​ർ, എ.​എ​സ്.​ഐ ഗോ​പി മോ​ഹ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

ല​ഭി​ക്കു​ക വ്യ​ക്ത​ത​യാ​ർ​ന്ന ദൃ​ശ്യ​ങ്ങ​ൾ

കേ​ര​ള പൊ​ലീ​സി​ന്‍റെ ഡ്രോ​ൺ ഫോ​റ​ൻ​സി​ക് ലാ​ബ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത 250 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​നോ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഡ്രോ​ണാ​ണ് ജി​ല്ല​ക്ക് അ​നു​വ​ദി​ച്ച​ത്. ഓ​രോ സ്റ്റേ​ഷ​നി​ലും ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ.​ഡി.​പി.​എ​സ് കേ​സു​ക​ളി​ലാ​ണ് ആ​ദ്യ​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 120 മീ​റ്റ​റി​ൽ പ​റ​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ സാ​ധി​ക്കും.

ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ നി​രീ​ക്ഷ​ണം ന​ട​ത്താ​നും 16 കി.​മീ. വ​രെ ദൂ​ര​ത്തേ​ക്ക് പോ​കാ​നും ഇ​തി​ന് സാ​ധി​ക്കും. 48 എം.​ബി കാ​മ​റ​യാ​ണ് ഇ​തി​ലു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഫോ​ർ കെ ​മി​ഴി​വാ​ർ​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. ചെ​ന്നൈ​യി​ലെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ (ഡി.​ജി.​സി.​എ) കീ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ര​ണ്ട് പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. 45 പൊ​ലീ​സ് അം​ഗ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് പൊ​ലീ​സി​ന്റെ ഡ്രോ​ൺ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സൈ​ബ​ർ ഡോ​മി​ന്റെ ചു​മ​ത​ല​യു​ള്ള ഐ.​ജി.​പി പ്ര​കാ​ശാ​ണ് സം​സ്ഥാ​ന​ത​ല മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Tags:    
News Summary - nano drone to find those who are hiding after committing crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.