1.പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയെ 2.പെരിന്തൽമണ്ണ ടൗണിൽ കോഴിക്കോട് റോഡിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ കൊട്ടിക്കലാശത്തിൽ സ്ഥാനാർഥി നജീബ് കാന്തപുരം ജനങ്ങളെ അഭിസംബോധന ചെയ്യുന്നു 3.പെരിന്തൽമണ്ണ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.പി. ബാബുരാജ് തെരഞ്ഞെടുപ്പു പ്രചാരണ കൊട്ടിക്കലാശത്തിൽ
പ്രവർത്തകർ എടുത്ത് ഉയർത്തുന്നു
പെരിന്തൽമണ്ണ: 24 ദിവസം നീണ്ട പ്രചാരണ പരിപാടികൾക്കുശേഷം പ്രവർത്തകർക്ക് ആവോളം ആത്മവീര്യം പകർന്ന് പെരിന്തൽമണ്ണയിലെ കൊട്ടിക്കലാശം. മൂന്നുമുന്നണി സ്ഥാനാർഥികൾക്കും പ്രത്യേകം ഏരിയ നേരത്തേ തന്നെ പൊലീസ് നിശ്ചയിച്ച് നൽകിയിരുന്നു. വൈകീട്ട് നാലോടെ പ്രചാരണ വാഹനങ്ങൾ പെരിന്തൽമണ്ണ ടൗണിലേക്ക് അടുത്തു. കോഴിക്കോട് റോഡും മുസ്‍ലിം ലീഗ് നിയോജക മണ്ഡലം ഓഫിസും പരിസരവുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ പ്രചരണ കൊട്ടിക്കലാശത്തിന് നിശ്ചയിച്ച് നൽകിയത്. ബാൻഡ് സെറ്റും നാസിക് ശബ്ദ ഘോഷങ്ങളുമായി പ്രവർത്തകർക്ക് ആവേശം നൽകി അനൗൺസ് വാഹനങ്ങളിൽനിന്ന് പാട്ടിന്റെ വരികളുയർന്നു.
പെരിന്തൽമണ്ണ നഗരസഭ യു.ഡി.എഫ് പിടിച്ചെടുത്ത ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ നഗരസഭ ഭരണസമിതി പ്രതിനിധികളും തുറന്ന വാഹനത്തിൽ മറ്റൊരു വാഹനത്തിൽ കൂടെയുണ്ടായിരുന്നു. കൊടിവീശിയും ഉശിരൻ മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു ഇരു മുന്നണികളുടെയും പ്രചാരണത്തിലെ അവസാന മിനിറ്റുകൾ. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് പരിസരവും പട്ടാമ്പി റോഡുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. മുഹമ്മദ് ഹനീഫയുടെ പ്രചാരണ കൊട്ടിക്കലാശത്തിന് നൽകിയ ഭാഗം.
തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെയും കൊണ്ട് വൈകീട്ട് അഞ്ചോടെ അനൗൺസ് വാഹനങ്ങൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകരും കൊട്ടിക്കലാശത്തിനായി ടൗണിലേക്ക് അടുത്തു. സ്ഥാനാർഥിയുടെ വരവിലും അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിലും കരിമരുന്ന് പ്രയോഗവും ആവശേം കൂട്ടി. പാലക്കാട് റോഡിൽ ഡി.വൈ.എസ്.പി ഓഫിസ് പരിസരമായിരുന്നു എൻ.ഡി.എ സ്ഥാനാർഥി അഡ്വ. കെ.പി. ബാബുരാജിന് നൽകിയ ഭാഗം. ബാന്റുമേളവും പ്രവർത്തകരുടെ ആവേശവും എൻ.ഡി.എ കൊട്ടിക്കലാശത്തിലും മിഴിവേകി. അവസാന മിനിറ്റുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പ്രവർത്തകരോട് വൈകാരികമായാണ് സംസാരിച്ചത്. മൂന്നു റോഡുകളിലും പൊലീസ് ബാരിക്കേഡ് കെട്ടി അതിർനിർണയിച്ച് പ്രവർത്തകർ പരസ്പരം കൂടിച്ചേരുന്നത് തടഞ്ഞു. റിസർവ് സേനയെ വൈകീട്ട് നാലോടെ തന്നെ ടൗണിൽ വിന്യസിച്ചിരുന്നു.
മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. കെ.പി. ബാബുരാജിന്റെ പ്രചാരണ കൊട്ടിക്കലാശം പാലക്കാട് കോഴിക്കോട് റോഡിൽ നടത്തി. സ്ഥാനാർഥി രഥവാഹനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്തു. കൊട്ടിക്കലാശത്തിൽ പെരിന്തൽമണ്ണ മണ്ഡലം കൺവീനർ അഡ്വ. ടി.പി. സോമസുന്ദരൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചേരാത്ത് ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് കെ. രാജൻ, മണ്ഡലം പ്രസിഡന്റ് കെ. ബാലസുബ്രഹ്മണ്യൻ ശ്രീജിത്ത്, അഡ്വ. സൂരജ്, കെ. രാധാകൃഷണൻ, എ. ശിവദാസൻ, മണികണ്ഠൻ, കോമളവല്ലി എന്നിവർ കൊട്ടിക്കലാശത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.