MP MT എം.എൽ.എ ഫണ്ടിൽനിന്ന്​ 14 ലക്ഷത്തിന്‍റെ ഉപകരണങ്ങൾ വിതരണം ചെയ്തു

കോട്ടക്കൽ: മണ്ഡലത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങാനുമായി എം.എൽ.എ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണം നടന്നു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2020 -21 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയിൽനിന്ന്​ രണ്ട് ഘട്ടമായി 14 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളിലേയും, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ എല്ലാ ഗവ. ആശുപത്രികൾക്കുമായി 15 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ ഓരോ ഗവ. ആശുപത്രികൾക്കും അഞ്ച് ലക്ഷം രൂപ വീതം 35 ലക്ഷം രൂപയുമാണ് എം.എൽ.എ ഫണ്ടിൽനിന്ന്​ അനുവദിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ സർക്കാർ മരുന്ന് വിതരണ ഏജൻസിയായ കെ.എം.എസ്.സി.എൽ വഴി ലഭ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് ജസീന മജീദിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി, കുറ്റിപ്പുറം താലൂക്ക് മെഡിക്കൽ ഓഫിസർ ഡോ. അലിയാമു ടി.കെ, പൊന്മള പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുഹറാബി എന്നിവർ പങ്കെടുത്തു. Photo: ഗവ. ആശുപത്രികൾക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് ജസീന മജീദിന് നൽകി നിർവഹിക്കുന്നു KTKL 155 MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.