അനുശോചിച്ചു ചങ്ങരംകുളം: മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിലും മനുഷ്യ സ്നേഹം വളർത്തുന്നതിലും കേരളത്തെ മുന്നിൽനിന്ന് നയിച്ചുവരുകയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് കെ. സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. എ. അഹമദ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി, എം.കെ. ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബശീർ സഖാഫി, ഉമർ സഖാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.