Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പൊന്നാനി: ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊന്നാനി സ്വദേശിയെ അറസ്റ്റ് ചെയ്തു.പൊന്നാനി ചെറുവായ്ക്കര സ്വദേശി നടുവിലെ വീട്ടിൽ ശ്രീനിവാസനെയാണ് (51) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2018ലായിരുന്നു സംഭവം. കുട്ടി പ്രതിയെ കാണുമ്പോൾ ഭയപ്പെടുന്നത് പതിവായതോടെ വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് സംഭവമറിഞ്ഞത്.
പോക്സോ ഉൾപ്പെടെ വിവിധ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് തിരൂർ പോക്സോ അതിവേഗ കോടതിയിൽ ഹാജരാക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.