ME+MM ഫൈനലിന് മുമ്പ് പയ്യനാട് സ്റ്റേഡിയത്തിൽ ഗാലറി ശേഷി വർധിപ്പിക്കാൻ സാധ്യത

ഫൈനലിന് മുമ്പ് പയ്യനാട് സ്റ്റേഡിയത്തിൽ ഗാലറി ശേഷി വർധിപ്പിക്കാൻ സാധ്യത മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി പയ്യനാട് സ്റ്റേഡിയത്തിലെ ഗാലറി ശേഷി വർധിപ്പിക്കാൻ സാധ്യത. ഇതിന്‍റെ ഭാഗമായി കോഴിക്കോട്ടുനിന്നുള്ള വിദഗ്ധ സംഘം ശനിയാഴ്ച സ്റ്റേഡിയത്തിൽ പരിശോധന നടത്തി. ആറ് സ്റ്റെപ്പുകൾ വീതം താൽക്കാലികമായി വർധിപ്പിക്കാനാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ച ഉണ്ടാകും. ഇക്കാര്യം സ്പോർട്സ് കൗൺസിലുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ ചർച്ച നടത്തി. ഉദ്ഘാടനത്തിനെത്തിയ ജനക്കൂട്ടത്തെ കണ്ട് ഗാലറിയിൽ കൂടുതൽ പേർക്ക് കളി കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.