ധരേഷ് കുട്ടും
തേഞ്ഞിപ്പലം: എം.ഡി.എം.എയുടെ ഉറവിടം തേടി പോയി മുഖ്യ ഇടപാടുകാരനെ വലയിലാക്കി പൊലീസ് സംഘം. അസം സ്വദേശിയായ ധരേഷ് കുട്ടുംവിനെയാണ് പൊലീസ് തന്ത്രപരമായി ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
പെരുവള്ളൂർ കാക്കത്തടത്തുനിന്ന് കഴിഞ്ഞ ഡിസംബറിൽ 250 ഗ്രാമോളം എം.ഡി.എം.എ പിടികൂടിയ കേസിൽ പിടിയിലായ നാല് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും എസ്.ഐ എം.എസ് സത്യജിത്തും സംഘവും ഡാൻസാഫ് ടീമിനൊപ്പം നടത്തിയ നീക്കത്തിലാണ് രണ്ട് കിലോയിലധികം എം.ഡി.എം.എയുമായി അസം സ്വദേശി പിടിയിലായത്. രാസലഹരി വാങ്ങാനെന്ന വ്യാജേന മുമ്പ് ഇയാളുമായി ഇടപാട് നടത്തിയ പ്രതികളുമായി ബംഗളൂരുവിൽ എത്തിയ പൊലീസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യ ഇടപാടുകാരനെ വലയിലാക്കുകയായിരുന്നു.
ബംഗളൂരുവിലെ ഒരു ലോഡ്ജിൽ നിന്നാണ് രാസലഹരി ശേഖരം പിടികൂടിയതെന്നാണ് വിവരം. ആഴ്ചകൾക്കു മുമ്പ് ചേലേമ്പ്രയിൽനിന്ന് ഒന്നരക്കോടിയിൽ അധികം വിലവരുന്ന വൻ എം.ഡി.എം.എ ശേഖരം പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.