‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മമ്പാട് റഹ്മാനിയ ഹൈസ്കൂൾ വിദ്യാർഥികൾ
സമാഹരിച്ച തുക പ്രിൻസിപ്പൽ എ.പി. ഷംസുദ്ദീൻ സ്കൂൾ ഡയറക്ടർ കെ.പി. അബ്ദുറഹ്മാൻ അഹമദ് എന്നിവരിൽനിന്ന് ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ
ഏറ്റുവാങ്ങുന്നു
മമ്പാട്: ജീവകാരുണ്യ പ്രവർത്തന ഭാഗമായി മമ്പാട് റഹ്മാനിയ ഹൈസ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 1,03,060 രൂപ മാധ്യമം ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ എ.പി. ഷംസുദ്ദീൻ, ഡയറക്ടർ കെ.പി. അബ്ദുറഹ്മാൻ അഹമദ് എന്നിവരിൽനിന്ന് ‘മാധ്യമം’ സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ കെ.പി. റബീഹുസ്സമാൻ, ഹന മുഹമ്മദ് മുസ്തഫ, അയ്ഷ ജസ, കെ.എം. ഇഷ്്വ റിൻസ, അഫ്ന നിസാം, കെ.എം. ഇന മിൻസ, അയാൻ അബ്ദുല്ല, കെ. അയിഷ ഹെസിൻ, മുഹമ്മദ് അഷ്ഫാഖ്, അൻഫഹ് നിസാം, പി.കെ. അഷ്മിൽ മോൻ, മുഹമ്മദ് ശാമിൽ, വി.കെ. നിഷാൻ, റയാൻ അബൂബക്കർ, എം.കെ. ഷേഹ മുബാറക്, കെ.പി. സിദ്ദീഖ് ഇബ്നു സലീം, എ.എൻ. അഫാൻ മുഹമ്മദ്, എ.എൻ. അയാൻ അഹ്മദ്, കെ. അയ്ഷ മെഹ്റിൻ, കെ.ടി. അൻസിൽ, പി.കെ. ത്വാരിഖ് ബിലാൽ, എം.കെ. ദിയാൻ സാബിഖ്, വി.പി. അഷ്മിൽ നുജൂം, സ്കൂൾ ബെസ്റ്റ് മെന്റർ സൽമാൻ അൻസാരി എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം നൽകി അനുമോദിച്ചു.
വൈസ് പ്രിൻസിപ്പൽ കെ.പി. അബ്ദുല്ല, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി. തഹസീൻ, എം.ടി.എ പ്രസിഡന്റ് പി. നൂറ, പി. സൗമ്യ ടീച്ചർ, സ്കൂൾ കോഓഡിനേറ്റർ വി. നാരായണൻ നായർ, ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.