മലപ്പുറം: ജില്ലയിലെ കോവിഡ് വ്യാപനം കുറക്കുന്നതിെൻറ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷെൻറ നേതൃത്വത്തിൽ കൃത്യമായ രേഖകളില്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നു. െടസ്റ്റിൽ പോസിറ്റിവാകുന്നവരെ ക്വാറൻറീനിലാക്കാനുള്ള നടപടികളും തുടങ്ങി.
ബുധനാഴ്ച മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ 26 പേെര ആൻറിജൻ ടെസ്റ്റ് ചെയ്തപ്പോൾ ഒരാൾ കോവിഡ് പോസിറ്റിവായി. മലപ്പുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് പരിശോധനയിൽ പോസിറ്റിവായത്. ഇയാളെ കോട്ടപ്പടി മത്സ്യ മാർക്കറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പോസിറ്റിവായ ഇതരസംസ്ഥാന തൊഴിലാളിയെ മലപ്പുറം നഗരസഭയുടെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ചെറിയ കാരണങ്ങൾ പറഞ്ഞ് പുറത്തിറങ്ങുന്നവർക്കെതിരെയും കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
മലപ്പുറം സി.െഎ പ്രേം സദൻ, എസ്.െഎ ബിബിൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കോവിഡ് പരിശോധന തുടരുമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനം പുറത്തിറങ്ങരുതെന്നും മലപ്പുറം സി.െഎ. േപ്രം സദൻ പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളുടെ കീഴിൽ ഇത്തരത്തിൽ കോവിഡ് ടെസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.