മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ഞപ്പെട്ടി അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക പ്രധാനാധ്യാപകൻ പി. അബ്ദുഷുക്കൂറിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ കെ. ഹാഫിസ് ഇബ്രാഹീം ഏറ്റുവാങ്ങുന്നു
‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർഥികളുടെ കൈത്താങ്ങ്
കാളികാവ്: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മഞ്ഞപ്പെട്ടി അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
പ്രധാനാധ്യാപകൻ പി. അബ്ദുഷുക്കൂറിൽനിന്ന് മാധ്യമം ഏരിയ കോഓഡിനേറ്റർ കെ. ഹാഫിസ് ഇബ്രാഹിം തുക ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ പി. ഹയ്യാൻ ഹനിയ്യ, ടി.കെ. മിഹ്ന ഷെറിൻ, പി. അഫ്ലഹ അമൻ പി. മിദ്ഹ ജനാൻ, കെ. ഹഫ്നാൻ, എം. ഷെഫിൻ, എം.ടി. മുഹമ്മദ് ലിബാൻ, ടി.കെ. റിൻഷിദ്, പി. യാസീൻ മാലിക്, പി. ആദിൽ അമീൻ, എം. അമീൻ, എം. നിജാദ്, കെ.വി. ഹയാന ഫാത്തിമ, അൽഫ എന്നിവരെ മാധ്യമത്തിന്റെ മെമന്റോ നൽകി ആദരിച്ചു. അധ്യാപകർ പി. ഇസ്ഹാഖ് അലി, എം. അബ്ദുൽ വാജിദ്, എം. ഷഹിനാസ്, പി. സുബൈദ, വി. ഷറഫുന്നിസ, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.