മലപ്പുറം ജില്ലയിലെ എല്‍.പി സ്കൂള്‍ അധ്യാപക ലിസ്റ്റ് പി.എസ്.സി മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Posted On
date_range Updated On
date_range എൽ.പി സ്കൂൾ അധ്യാപക ലിസ്റ്റ്: തീപന്തവുമായി ഉദ്യോഗാർഥികൾ
മലപ്പുറം: എൽ.പി സ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉടലെടുത്ത അസമത്വവും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ പന്തംകൊളുത്തി പ്രതിഷേധ റാലി നടത്തി. സൂചന സമരത്തിെൻറ ഭാഗമായിട്ടുള്ള റാലി വെള്ളിയാഴ്ച വൈകീട്ട് ആറിന് എം.എസ്.പി ക്യാമ്പിനടുത്തുനിന്ന് തുടങ്ങി കുന്നുമ്മലിൽ സമാപിച്ചു. 300ഒാളം പേർ പെങ്കടുത്തു. ന്യായമായ ആവശ്യം പരിഗണിച്ചിട്ടില്ലെങ്കിൽ ഡിസംബർ 10 വെള്ളിയാഴ്ച മുതൽ ജില്ല പി.എസ്.സി ഓഫിസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് ഉദ്യോഗാർഥികൾ പ്രഖ്യാപിച്ചു.
കുടുംബസമേതം നിരാഹാര സമരം നടത്താനാണ് തീരുമാനം. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ച് വേറിട്ട പ്രതിേഷധത്തിൽ 90 ശതമാനത്തിലേറെ വനിതകളായിരുന്നു. പി.എസ്.സി നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം പട്ടിക വിപുലീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സെക്രേട്ടറിയറ്റിനു മുന്നിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.