മിറാക്കിൾ ഗാർഡനും തയാർ; അണിഞ്ഞൊരുങ്ങി കോട്ടക്കുന്ന് പാർക്ക്

മലപ്പുറം: കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതോടെ തുറന്ന് പ്രവർത്തിക്കാനൊരുങ്ങി ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പാർക്കായ കോട്ടക്കുന്ന്. സംസ്ഥാനത്ത് തന്നെ പ്രതിവർഷം ഏറ്റവുമധികം ആളുകളെത്തിയിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോട്ടക്കുന്ന് പാർക്ക് കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഏഴ് മാസമായി പൂട്ടിക്കിടക്കുകയാണ്.
തുറക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നു. നിറയെ പൂക്കളുമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന മിറാക്കിൾ ഗാർഡൻ സഞ്ചാരികൾക്ക് നവ്യാനുഭൂതി നൽകാൻ കാത്തിരിക്കുകയാണ്. കേടുവന്ന ലൈറ്റുകൾ മാറ്റുന്നതടക്കം ഇലക്ട്രിക് അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. ഇരിപ്പിടങ്ങൾ ചായമടിച്ച് മനോഹരമാക്കിയിട്ടുണ്ട്. മഴ വീടി​ൻെറയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി കഴിഞ്ഞു.
ഏതാനും ദിവസങ്ങളായി പാർക്കിലെ മുപ്പതോളം ജീവനക്കാർ ചേർന്ന് ശുചീകരണത്തിലാണ്. ബലൂൺ പാർക്ക്, ട്രാഫിക് ചിൽഡ്രൻ പാർക്ക്, സൈക്കിൾ ഗാർഡൻ, അഡ്വഞ്ചർ പാർക്ക്, 16 ഡി തിയറ്റർ, ഹൊറർ ഹൗസ് തുടങ്ങിയവ കോട്ടക്കുന്നിലുണ്ട്. ഓരോ വർഷവും ശരാശരി 25 ലക്ഷം പേർ സന്ദർശിച്ചിരുന്ന പാർക്കാണിത്. സർക്കാരി​ൻെറ കോവിഡ് 19 മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാവും പ്രവർത്തനമെന്ന് മാനേജർ അൻവർ അയമോൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.