വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ.​എ​സ്.​ടി.​എ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

കെ.എസ്.ടി.എ കലക്ടറേറ്റ് മാർച്ചും ധർണയും

മലപ്പുറം: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയം തിരുത്തുക, സംസ്ഥാന സർക്കാറിന്‍റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശകതിപകരുക, ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. കെ.സ്.ടി.എ ജില്ല പ്രസിഡന്‍റ് കെ.ആർ. നാൻസി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വി. മദനമോഹനൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ.കെ. ബിനു, സംസ്ഥാന കമ്മിറ്റി അംഗം സി. ഷക്കീല, ജില്ല സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ, ജില്ല ട്രഷറർ ടി. രത്നാകരൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് കോളശ്ശേരി, കെ. അജിത്ത്കുമാർ, കെ.പി. ഹരിദാസൻ, ജില്ല ഭാരവാഹികളായ എ. വിശ്വംഭരൻ, ആർ.പി. ബാബുരാജ്, കെ.കെ. സരിത, സി.ടി. ശ്രീജ, എം. പ്രഹ്ലാദ്കുമാർ, ഷൈജി ടി. മാത്യു, അജിത്ത് ലൂക്ക്, കെ. സുഗുണപ്രകാശ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KSTA Collectorate March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.