Posted On
date_range Updated On
date_range വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസും കാറുകളും കൂട്ടിയിടിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ബസും കാറുകളും കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി ബസും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. വട്ടപ്പാറ പ്രധാന വളവിന് താഴെ അർബൻ ഹോസ്പിറ്റലിന് സമീപത്ത് വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് അപകടം.
നിലമ്പൂരിൽനിന്ന് പൊന്നാനിയിലേക്ക് പോകുന്ന കാറും കോഴിക്കോട് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന മറ്റൊരു കാറും കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.