എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ​രി​കി​ൽ ത​ള്ളി​യ ഹോ​ട്ട​ൽ മാ​ലി​ന്യം തി​രി​ച്ച് എ​ടു​ക്കു​ന്നു

ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഹോ​ട്ട​ൽ മാ​ലി​ന്യം പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ

കോ​ട്ട​ക്ക​ൽ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഹോ​ട്ട​ലി​ലെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ​രി​കി​ൽ. തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ മാ​ലി​ന്യ​ങ്ങ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പി​ഴ​യി​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് ഇ​വ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ കൊ​ണ്ടു തി​രി​ച്ചെ​ടു​പ്പി​ച്ചു. പ​തി​നൊ​ന്നാം വാ​ർ​ഡ് ചെ​റു​ശോ​ല പൂ​ഴി​ത്ത​റ​മ്മ​ൽ കാ​ലൊ​ടി​ടി അ​സൈ​ന്റെ വീ​ടി​നു സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഒ. ​സു​ധീ​ർ രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​റ​മീ​സ, വാ​ർ​ഡ് അം​ഗം ആ​മി​ന വാ​ണി​യം​തൊ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​നെ​തി​രെ അ​യ്യാ​യി​രം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

Tags:    
News Summary - Hotel waste from Municipal Limits in Panchayat Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.