എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ക്രയിനിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നു
Posted On
date_range Updated On
date_range ആറുവരിപ്പാതയിൽ അപകടം; ടൂറിസ്റ്റ് ബസ് ലോറിക്ക് പിറകിലിടിച്ച് 20 പേര്‍ക്ക് പരിക്ക്
കോട്ടക്കൽ: മഴക്ക് പിന്നാലെ ആറുവരിപ്പാത എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസ് ലോറിക്കുപിറകിലിടിച്ചുണ്ടായ അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ കണ്ണൂരില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കുപോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ആറുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ക്രയിനിന്റെ സഹായത്തോടെ ബസ് മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.