Posted On
date_range Updated On
date_range കോഴിക്കോട് -പാലക്കാട് ദേശീയപാത: 14 മുതൽ ഗതാഗത നിയന്ത്രണം
കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ തകര്‍ന്നുകിടക്കുന്ന കൊണ്ടോട്ടി ബൈപാസില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പ്രവൃത്തി കഴിയുന്നതു വരെ കോഴിക്കോട് ഭാഗത്തുനിന്നും എടവണ്ണപ്പാറ ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍നിന്നു തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി നഗരത്തിലൂടെ പോകണം.
കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്ന് കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.