അമീര്‍
കൊണ്ടോട്ടി: വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ ശേഖരവുമായി കോഴിക്കോട് സ്വദേശിയെ കൊണ്ടോട്ടി പൊലീസ് പിടികൂടി. ഓപറേഷന് തൂഫാന്റെ ഭാഗമായി ഐക്കരപ്പടിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറ്റ്യാടി ആശാരിക്കണ്ടി അമീര്‍ (41) ആണ് അറസ്റ്റിലായത്. പരിശോധനയില്‍ 19 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അമീറെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് തൊട്ടില്‍പാലത്ത് നിന്ന് എം.ഡി.എം.എ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതി ഐക്കരപ്പടിയിലെ വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മട്ടന്നൂര്‍ പേരാമ്പ്ര, വര്‍ക്കല, തൊട്ടില്‍പാലം തുടങ്ങി സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതി കൂടിയാണ് അമീര്‍. ജില്ല പോലീസ് മേധാവി ചൈത്ര തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ. അനുദാസ്, സബ് ഇന്‍സ്പക്ടര്‍ എം.എസ്. സത്യജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, മുസ്തഫ, സുബ്രഹ്മണ്യന്, സബീഷ്, രതീഷ് എന്നിവരും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്ല ബാബു, അജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.