ജില്ല കിഡ്സ് അത്ലറ്റിക്സിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻമാരായ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ടീം
തേഞ്ഞിപ്പലം: ജില്ല അത്ലറ്റിക്സ് അസോസിയേഷൻ കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തിയ ജില്ല കിഡ്സ് അത്ലറ്റിക്സിൽ ഐഡിയൽ കടകശ്ശേരിക്ക് തുടർച്ചയായ രണ്ടാം തവണയും ചാമ്പ്യൻഷിപ്. വിവിധ വിഭാഗങ്ങളിലായി 439 പോയന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻമാരായത്. 400 പോയന്റോടെ പുത്തനത്താണി എം.ഇ.എസ് സെൻട്രൽ സ്കൂൾ രണ്ടാംസ്ഥാനം നേടി. 347 പോയന്റോടെ മോഡേൺ സ്കൂൾ പോട്ടൂർ മൂന്നാം സ്ഥാനത്തുമെത്തി. 341 പോയന്റോടെ എം.ഐ.സി അത്താണിക്കലിനാണ് നാലാം സ്ഥാനം. 308 പോയന്റോടെ എ.യു.പി സ്കൂൾ തൃപ്പനച്ചി അഞ്ചാമതുമെത്തി.
സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചെയർമാൻ കെ.കെ. രവീന്ദ്രൻ പതാക ഉയർത്തിയതോടെയാണ് വ്യാഴാഴ്ച രാവിലെ മുപ്പതോളം ടീമുകൾ പങ്കെടുത്ത മീറ്റിന് തുടക്കമായത്. ഐഡിയൽ കടകശ്ശേരി കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ഹാരിസ് റഹ്മാൻ, ഇ. തസ്നി, ഹനീന, ലുബ്ന, ഡാനിയ മാത്യൂ എന്നിവരാണ് പരിശീലകർ.
സമാപന ചടങ്ങ് കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഉപഡയറക്ടർ ഡോ. ബിപിൻ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചെയർമാൻ കെ.കെ. രവീന്ദ്രൻ, ജില്ല സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, സൈഫ് സാഹിദ്, അജയ് രാജ്, അബ്ദുൽ കാദർ ബാപ്പു, പ്രവീൺകുമാർ, കെ. അജിത്ത്, പി. ഇസ്മാഈൽ, ഒ.പി. സാദിഖലി, പി.പി. ഷമീൽ അഹമ്മദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.