മു​ണ്ടേ​രി ത​മ്പു​രാ​ട്ടി​ക്ക​ല്ലി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത്

നാട് കാണാനിറങ്ങി കാട്ടുപോത്ത്

എ​ട​ക്ക​ര: നാ​ട് കാ​ണാ​നി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് നാ​ട്ടു​കാ​ര്‍ക്ക് കൗ​തു​ക​മാ​യി. മു​ണ്ടേ​രി ത​മ്പു​രാ​ട്ടി​ക്ക​ല്ലി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍നി​ന്ന് കാ​ട്ടു​പോ​ത്തി​റ​ങ്ങി​യ​ത്. സ്‌​കൂ​ള്‍പ​ടി​യി​ലെ​ത്തി​യ കാ​ട്ടു​പോ​ത്ത് ഇ​ല്ലി​ക്ക​ല്‍ നി​സാ​മി​ന്റെ വീ​ടി​ന് സ​മീ​പ​ത്ത് കൂ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ക​റ​ങ്ങി​ന​ട​ന്നു.

ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ച്ചി​ല്ലെ​ങ്കി​ലും ആ​ളു​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ണ്ടു. വി​വ​ര​മ​റി​ഞ്ഞ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തോ​ക്കും പ​ട​ക്ക​വു​മാ​യി സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും വ​നം ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് കാ​ട്ടു​പോ​ത്തി​നെ മു​റം​തൂ​ക്കി കാ​ന​ക്കു​ത്ത് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടു. 

Tags:    
News Summary - The wild buffalo went out to see the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.