വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര​യു​ടെ ജി​ല്ല പ​ര്യ​ട​നം സ​മാ​പ​ന പ​രി​പാ​ടി​യി​ൽ

എ​ട​പ്പാ​ളി​ല്‍ സം​സാ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

വെ​ന്റി​ലേ​റ്റ​റി​ലു​ള്ള കേ​ര​ള​ത്തെ പു​ന​ര്‍ജ​നി​പ്പി​ക്കും -വി.​ഡി. സ​തീ​ശ​ന്‍

എ​ട​പ്പാ​ള്‍: വെ​ന്റി​ലേ​റ്റ​റി​ലു​ള്ള കേ​ര​ള​ത്തെ പു​ന​ര്‍ജ​നി​പ്പി​ച്ച് ആ​രോ​ഗ്യ​ത്തി​ന്റെ ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റ്റു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് പു​തു​യു​ഗ​യാ​ത്ര​യു​ടെ ജി​ല്ല സ​മാ​പ​ന​പ​രി​പാ​ടി​യി​ല്‍ എ​ട​പ്പാ​ളി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ പൂ​ച്ച പ്ര​സ​വി​ച്ച കേ​ര​ള ഖ​ജ​നാ​വി​നെ സ​മ്പ​ന്ന​മാ​ക്കു​ക എ​ന്ന​താ​യി​രി​ക്കും യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യം ചെ​യ്യു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഷ​റ​ഫ് കോ​ക്കൂ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​ടി. അ​ജ​യ് മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ഷം​സീ​ര്‍, കെ.​എം. ഷാ​ജി, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍, അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, സ​ന്ദീ​പ് വാ​ര്യ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​ര്‍ സം​സാ​രി​ച്ചു. യാ​ത്ര വൈ​കീ​ട്ട് ആ​റി​ന് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും തി​രൂ​രി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് എ​ട​പ്പാ​ളി​ലേ​ക്ക് എ​ത്താ​നാ​യ​ത്. 

Tags:    
News Summary - Kerala on ventilators will be revived - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.