പ്രതിഭ വീല്‍ചെയര്‍ ക്രിക്കറ്റ് ടീമിന് പുളിക്കൽ എബിലിറ്റി കാമ്പസിൽ നൽകിയ യാത്രയയപ്പ്
പുളിക്കല്‍: ജനുവരി രണ്ട് മുതൽ നാല് വരെ ഒഡീഷയില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന വീൽചെയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള വീല്‍ചെയര്‍ ക്രിക്കറ്റ് ടീമായ ‘പ്രതിഭ’യും. കേരളത്തിലെ വിവിധ ക്രിക്കറ്റ് സൗഹൃദ മത്സരങ്ങളില്‍ പങ്കെടുത്ത ടീം ആദ്യമായാണ് അന്തര്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി, ഒഡിഷ, ഉത്തരാഖണ്ഡ്, കേരള വീല്‍ചെയര്‍ ക്രിക്കറ്റ് ടീമുകളാണ് കലിംഗ ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
എബിലിറ്റി ഫൗണ്ടേഷന് ഫോര്‍ ദി ഡിസേബിൾഡ്, എബിലിറ്റി പാരാ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് അക്കാദമി, ഫയര്‍ (ഫൗണ്ടേഷന് ഫോര്‍ ഇന്റര്‍നാഷനല്‍ റിഹാബിലിറ്റേഷന്‍ റിസര്‍ച് ആൻഡ് എംപവര്‍മെന്റ്), ഡെസിന്‍ടോക്സ് എന്നിവരാണ് ടീമിനു പിന്തുണ നല്‍കുന്നത്. എബിലിറ്റി കാമ്പസില്‍ നടന്ന യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം ഫയര്‍ മനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ നിര്‍വഹിച്ചു. ടീം ജേഴ്സി ഡെസിന്‍ടോക്സ് മാര്‍ക്കറ്റിങ് മാനേജര്‍ ശരത്ത് പ്രകാശനം ചെയ്തു.
പ്രതിഭ വീൽചെയര്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബഷീര്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനാഫ് മേടപ്പില്‍, എബിലിറ്റി ഫൗണ്ടേഷന് ചെയർമാൻ അഹമ്മദ് കുട്ടി, സെക്രട്ടറി സലീം കോനാരി, എബിലിറ്റി ഭാരവാഹി മുഹമ്മദലി ചുണ്ടക്കാടന്‍, പ്രതിഭ അസോസിയേഷന് സി.ഇ.ഒ മുഹമ്മദ് ഷാനില്‍, ടീം പരിശീലകൻ അഖില്‍, ക്യാപ്റ്റന്‍ ബി. ഉമ്മര്‍, മദീനത്തുല്‍ ഉലൂം അറബിക് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം കോ ഒാഡിനേറ്റര്‍ ഡോ. നിഷാദ് അലി, അസി. പ്രഫ. ഡോ. ഷഫീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.