ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വു​മാ​യി കാ​വ​നൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

മ​ഞ്ചേ​രി: ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ ര​ണ്ട് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വ് മ​ഞ്ചേ​രി എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. കാ​വ​നൂ​ർ മാ​ടാ​രു​കു​ണ്ട് കു​ഴി പൂ​ള​കു​ന്ന് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റി​യാ​സാ​ണ് (37) കാ​രാ​പ്പ​റ​മ്പ് ഭാ​ഗ​ത്ത് ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ക​ഞ്ചാ​വ് മൊ​ത്ത​മാ​യി എ​ത്തി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൂ​ട്ടു പ്ര​തി​യാ​യ മ​ഞ്ചേ​രി കി​ട​ങ്ങ​ഴി സ്വ​ദേ​ശി ഫി​റോ​സ് റ​ഹ്മാ​ൻ എ​ന്ന കോ​ശി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളും നി​ല​വി​ൽ ക​ഞ്ചാ​വ് കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ദി​വ​സ​ങ്ങ​ളാ​യി മ​ല​പ്പു​റം ഐ.​ബി​യും ഉ​ത്ത​ര മേ​ഖ​ല ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡും ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച വ​ണ്ടൂ​രി​ൽ ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ര​നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ മ​ഞ്ചേ​രി സ്വ​ദേ​ശി സാ​ലി​മോ​ൻ പി​ടി​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കി​ട​ങ്ങ​ഴി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് വി​ൽ​പ്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ച് എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

റെ​യി​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ടി ഷി​ജു, ഉ​ത്ത​ര​മേ​ഖ​ല ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ടി. ​ഷി​ജു​മോ​ൻ, ഐ.​ബി ഓ​ഫി​സ​ർ സി. ​ശ്രീ​കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​ൻ. വി​ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടി. ​ശ്രീ​ജി​ത്ത്, സു​ലൈ​മാ​ൻ, ഷ​ബീ​ർ പു​ല്ല​ഞ്ചേ​രി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സ​നീ​റ, എ​ക്സൈ​സ് ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

News Summary - kavannur native arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.