ശരത്ത്, മിഥിലാജ്, മുസ്താഖ് റഹ്മാൻ
Posted On
date_range Updated On
date_range മണൽ മാഫിയ സംഘത്തിനെതിരെ കാപ്പ ചുമത്തി
മലപ്പുറം: പുഴകളിൽ നിന്നും അനധികൃതമായി മണൽ ഖനനം ചെയ്ത് കടത്തികൊണ്ടു പോയി സാമ്പത്തിക നേട്ടത്തിനായി വിൽപ്പന നടത്തിയ നിരവധി കേസുകളിൽ പ്രതികളായ മൂന്ന്പേർക്കെതിരെ കാപ്പ ചുമത്തി. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വടപുറം താളിപ്പൊയിൽ സ്വദേശി ശരത്ത് (24), പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ ടി.എൻ പുരം കട്ടുപ്പാറ സ്വദേശി മിഥിലാജ് (41), കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിലെ കലിങ്ങൽപറമ്പ് സ്വദേശി മുസ്താഖ് റഹ്മാൻ (23) എന്നിവർക്കെതിരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം ഉത്തര മേഖല പൊലീസ് ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ആറ് മാസത്തേക്കാണ് ഇവർക്കെതിരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.