ആനക്കര: കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സാധന സാമഗ്രികള്‍ ഇറക്കി. തിരുവനന്തപുരത്തെ പൗലോസ് ജോര്‍ജ് കമ്പനിക്കാണ് നിര്‍മാണ ചുമതല. യു.ഡി.എഫ് ഭരണകാലത്തായിരുന്നു മണ്ണ് പരിശോധന. പല ഭാഗത്തും 20 മുതല്‍ 25 മീറ്റര്‍വരെ ആഴത്തില്‍ പാറ കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടിയില്ലാതായി. പിന്നീട് രണ്ടാം പിണറായി സര്‍ക്കാര്‍ 102 കോടി അനുവദിക്കുകയായിരുന്നു.
പാലക്കാട് -മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും കുമ്പിടിയില്‍നിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറക്കുകയും ഇരുജില്ലകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യുന്നതാണ് പദ്ധതി. മേയ് മാസത്തില്‍ നിര്‍മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിരുന്നു.
കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാവും കാങ്കപ്പുഴ പാലം. റഗുലേറ്റര്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയായതിനാല്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കും ജലസേചനത്തിനുമുള്ള പ്രധാന സ്രോതസ്സ് എന്ന നിലയിലും പദ്ധതി ഏറെ പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.