ആദിത്യൻ ഒന്നാം ക്ലാസിൽ
ചോക്കാട് സ്കൂളിൽ ആദിത്യന് കൂട്ടായി ആരുമെത്തിയില്ല
കാളികാവ്: ചോക്കാട് ഗവ. എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ആദിത്യന് കൂട്ടായി ഒരാൾ കൂടി ചേർന്നെങ്കിലും ആ കുട്ടി വയനാട്ടിലേക്ക് പോയതോടെ ആദിത്യൻ വീണ്ടും തനിച്ചായി. 1978ൽ ആരംഭിച്ച വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 2022-23 ൽ ചരിത്രത്തിലാദ്യമായി ഒന്നാം ക്ലാസിലേക്ക് ഒരു കുട്ടി പോലും പ്രവേശനം നേടിയിരുന്നില്ല.
മുമ്പ് ഇതേ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ തനിച്ചിരുന്ന് പഠിച്ച അതുൽ പഠനം പൂർത്തിയാക്കി പോയതിന് പിന്നാലെയാണ് ഈ വർഷം ആദിത്യനും സമാന അവസ്ഥയിലേക്ക് എത്തുന്നത്. ആകെ പത്ത് കുട്ടികളാണ് നാല് ക്ലാസുകളിലായി ചോക്കാട് ജി.എൽ.പി സ്കൂളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.